ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സംരംഭമായ ഗുവാഹതിയിലെ ന്യൂമാലിഗഡ് റിഫൈനറി ലിമിറ്റഡ് (കേന്ദ്ര പൊതുമേഖലാ സ്ഥാപനം) ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനികളെയും അസിസ്റ്റന്റ് ഓഫിസർ ട്രെയിനികളെയും തെരഞ്ഞെടുക്കുന്നു. വിവിധ ബ്രാഞ്ചുകളിലായി 98 ഒഴിവുകളാണുള്ളത്. (സിവിൽ 4, മെക്കാനിക്കൽ 12, ഇൻസ്ട്രുമെന്റേഷൻ 10, ഇലക്ട്രിക്കൽ 10, മെറ്റലർജി 2, കെമിക്കൽ 53, കമ്പ്യൂട്ടർ സയൻസ് 1, അസിസ്റ്റന്റ് ഓഫിസർ ട്രെയിനി 6) വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.nrl.co.inൽ ലഭിക്കും.
യോഗ്യത: ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനി തസ്തികയിലേക്ക് ബന്ധപ്പെട്ട ബ്രാഞ്ചിൽ മൊത്തം 65 ശതമാനം മാർക്കിൽ കുറയാതെ ഫസ്റ്റ് ക്ലാസ് എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത ബി.ഇ/ബി.ടെക് ബിരുദം. അസിസ്റ്റന്റ് ഓഫിസർ ട്രെയിനി തസ്തികക്ക് നെറ്റ്/ഗേറ്റ് യോഗ്യത നേടിയ ഫസ്റ്റ് ക്ലാസ് പോസ്റ്റ് ഗ്രാജ്വേറ്റുകൾക്ക് അപേക്ഷിക്കാം.
ഈ തസ്തികകൾക്ക് പ്രവൃത്തി പരിചയം ആവശ്യമില്ല. പ്രായപരിധി 10.10.2025ന് 30 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കുംഅപേക്ഷാഫീസ്: 1000 രൂപ + ജി.എസ്.ടി. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈനിൽ ഒക്ടോബർ 10 വരെ അപേക്ഷിക്കാം.
സെലക്ഷൻ: കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒരുവർഷത്തെ പരിശീലനകാലം ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനികൾക്ക് പ്രതിമാസം 50,000 രൂപയും അസിസ്റ്റന്റ് ഓഫിസർ ട്രെയിനികൾക്ക് 40,000 രൂപയും സ്റ്റൈപൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാവുമ്പോൾ 50,000-1,60,000 രൂപ ശമ്പളനിരക്കിൽ എൻജിനീയർമാരായും 40,000-1,40,000 രൂപ നിരക്കിൽ ഓഫിസർമാരായും നിയമിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.