തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനത്തിനായി നി ശ്ചിതസമയത്തിനകം പ്രവേശനപരീക്ഷാ കമീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴ ിയാതിരുന്ന വിദ്യാർഥികളിൽനിന്ന് ആർകിടെക്ചർ (ബി.ആർക്), മെഡിക്കൽ അനുബന്ധ കോഴ്സുകൾ (എം.ബി.ബി.എസ്, ബി.ഡി.എസ് ഉൾപ്പെെട) എന്നിവയിലേക്ക് പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. KEAM2019 മുഖേന എൻജിനീയറിങ് / ആർകിടെക്ചർ/ഫാർമസി/മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിലേെതങ്കിലും കോഴ്സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ച അപേക്ഷകർക്ക് ആവശ്യമുള്ള പക്ഷം ആർകിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവ അപേക്ഷയിൽ കൂട്ടിേച്ചർക്കുന്നതിനും വിട്ടുേപായ രേഖകൾ അപ്ലോഡ് ചെയ്യുന്നതിനും അവസരം ലഭ്യമാക്കിയിട്ടുണ്ട്്.
കൂടാതെ നേരത്തേ സമർപ്പിച്ച അപേക്ഷയിൽ ഫാർമസി (ബി.ഫാം) കോഴ്സ് തെരഞ്ഞെടുക്കാൻ വിട്ടുപോയവരും എന്നാൽ 2019ലെ എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ പേപ്പർ ഒന്ന് എഴുതിയവരുമായ വിദ്യാർഥികൾക്ക് ആവശ്യമുള്ളപക്ഷം ഫാർമസി കോഴ്സ് അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും അവസരം ലഭ്യമാക്കിയിട്ടുണ്ട്. പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിനും 13.05.2019 മുതൽ 20.05.2019 വൈകീട്ട് അഞ്ചുമണിവരെ പ്രവേശനപരീക്ഷാകമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യമുണ്ടായിരിക്കും. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഹെൽപ് ലൈൻ നമ്പർ: 04712332123, 2339101, 2339102, 2339103, 2339104. സുപ്രീംേകാടതിയുടെ മേയ് 10ലെ ഉത്തരവ് നം. WP (c) 380/2019 പ്രകാരം കേരളത്തിനുപുറത്തുള്ള വിദ്യാർഥികൾക്കും (NK- II) സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് കോഴ്സിന് പ്രവേശന പരീക്ഷാകമീഷണർക്ക് അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.