സാങ്കേതിക സർവകലാശാല: പരീക്ഷകൾ ഉച്ചക്ക് ശേഷം

തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല തിങ്കളാഴ്ച രാവിലെ നടത്താനിരുന്ന തിയറി പരീക്ഷ സമയം പുനഃക്രമീകരിച്ചു. പരീക്ഷകൾ ഉച്ചക്ക് ശേഷം 1.30 ന് നടക്കും. മുൻ നിശ്ചയിച്ച പ്രകാരം ഉച്ചക്ക് ശേഷം നടത്താനിരുന്ന പരീക്ഷകൾ യഥാസമയം നടക്കുമെന്നും പരീക്ഷ കൺട്രോളർ അറിയിച്ചു.

ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനോടനുബന്ധിച്ച് ജൂലൈ 20ന് നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലയുടെ മുഴുവൻ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നൽകിയ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം.

ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്നതിനാൽ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നായിരുന്നു സർക്കാർ ഉത്തരവിൽ ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെക്കാൻ കാലിക്കറ്റ് സർവകലാശാല തീരുമാനിച്ചത്.

Tags:    
News Summary - APJ Abdul Kalam Technological University exam time changes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.