കേന്ദ്ര ആണവോർജ വകുപ്പിന്റെ ഗ്രാന്റോടുകൂടി പ്രവർത്തിക്കുന്ന മുംബൈയിലെ ടാറ്റാ മെമ്മോറിയൽ സെന്റർ ഇക്കൊല്ലം നടത്തുന്ന ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈനായി മേയ് 19വരെ അപേക്ഷിക്കാം.
എം.എസ്സി-നഴ്സിങ് (ഓങ്കോളജി), സീറ്റുകൾ-10; മാസ്റ്റർ ഓഫ് ഒക്കുപേഷനൽ തെറപ്പി ഇൻ ഓങ്കോളജി, സീറ്റ്-5, എം.എസ്സി-ന്യൂക്ലിയർ മെഡിസിൻ ആൻഡ് മോളിക്യുലർ ഇമേജിങ് ടെക്നോളജി സീറ്റ്-5, എം.എസ്സി ക്ലിനിക്കൽ റിസർച്-10, എം.എസ്സി പബ്ലിക് ഹെൽത്ത് ആൻഡ് എപ്പിഡെമിയോളജി-10. അഡ്വാൻസ് ഡിപ്ലോമ ഇൻ റേഡിയോ തെറപ്പി ടെക്നോളജി-സീറ്റുകൾ 20, അഡ്വാൻസ് ഡിപ്ലോമ ഇൻ മെഡിക്കൽ ഇമേജിങ് ടെക്നോളജി സീറ്റുകൾ-30.
യോഗ്യത, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ മുതലായ വിവരങ്ങൾ http://tmc.gov.inൽ നിന്നും ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.