ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ ഒമ്പതിന്

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപർ (കാറ്റഗറി നമ്പർ: 02/2025), വെറ്ററിനറി സർജൻ (കാറ്റഗറി നമ്പർ: 10/2025), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (കാറ്റഗറി നമ്പർ: 28/2025) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ നവംബർ ഒമ്പതിന് രാവിലെ 10 മുതൽ 11.45 വരെ തൃശൂരിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഹാൾ ടിക്കറ്റ് ഒക്ടോബർ 26 മുതൽ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും.

ഹാൾ ടിക്കറ്റ് ലഭിച്ച ഭിന്നശേഷിക്കാരായ (40 ശതമാനത്തിന് മുകളിൽ) ഉദ്യോഗാർഥികൾക്ക് സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ നവംബർ മൂന്നിന്‌ വൈകീട്ട് അഞ്ചിനകം ഇ-മെയിൽ മുഖേനയോ (kdrbtvm@gmail.com) കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫിസിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in.

Tags:    
News Summary - Devaswom Recruitment Board Exam on 9th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.