Posted On
date_range Updated On
date_range കോളജുകളില്‍ അനധികൃത ഫീസ് ഈടാക്കിയാല്‍ പരാതി നല്‍കാം
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ സര്‍ക്കാര്‍ അംഗീകരിച്ചതില്‍നിന്ന് വ്യത്യസ്തമായി ഫീസ് ഈടാക്കിയാൽ പരാതി നല്‍കാമെന്ന് രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന് അറിയിച്ചു.
വിദ്യാര്‍ഥികൾക്കും രക്ഷിതാക്കൾക്കും മറ്റ് വ്യക്തികൾക്കും പരാതി നല്‍കാം. ആഡ് ഓണ്‍ കോഴ്സുകളിലും സിലബസിന് പുറത്തുള്ള മറ്റ് പ്രോഗ്രാമുകളിലും ചേരുന്നത് വിദ്യാര്‍ഥികളുടെ മാത്രം തീരുമാനപ്രകാരമായിരിക്കും. ഇത്തരം കോഴ്സുകള്‍ സര്‍വകലാശാലയുടെ പാഠ്യപദ്ധതിയുടെ ഭാഗമോ സര്‍വകലാശാല നിഷ്കര്ഷിക്കുന്നവയോ അല്ല. ഇവക്ക് സര്‍വകലാശാലയുടെ അഫിലിയേഷനില്ലെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.