ന്യൂഡൽഹി: ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ വിദ്യ ാർഥികൾക്ക് അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാൻ സി.ബി.എസ്.ഇ തീരുമാനിച്ചു. മ ാനവ വിഭവശേഷി വികസന മന്ത്രാലയത്തിെൻറ നിർദേശപ്രകാരമാണ് നടപടി.
ലോക്ഡൗൺ, ഡ ൽഹി വംശീയാതിക്രമം എന്നിവ മൂലം മാറ്റിവെച്ച 10,12 ബോർഡ് പരീക്ഷകൾ വെട്ടിച്ചുരുക്കും. സ് ഥാനക്കയറ്റത്തിനും ഉപരിപഠന പ്രവേശനത്തിനും അനിവാര്യമായ 29 വിഷയങ്ങളിൽ മാത്രമേ പരീക്ഷയുണ്ടാകൂ. പരീക്ഷ നടത്താത്ത വിഷയങ്ങളിലെ നടപടി ഉടൻ പ്രഖ്യാപിക്കും.
വിദേശത്തെ സ്കൂളുകളിലെ 10,12 ക്ലാസ് വിദ്യാർഥികൾക്ക് മാറ്റിവെച്ച പരീക്ഷ വീണ്ടും നടത്തില്ല. ഇവരുടെ മൂല്യനിർണയ നടപടി പിന്നീട് അറിയിക്കും. ഒമ്പത്, 11 ക്ലാസിൽ പല സ്കൂളുകളും പരീക്ഷ നടത്തി സ്ഥാനക്കയറ്റം നൽകിട്ടുണ്ടെങ്കിലും ചിലയിടത്ത് പരീക്ഷ നടന്നിട്ടില്ല.
കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ, ഇന്ത്യയിലെയും വിദേശത്തെയും സ്വകാര്യ സ്കൂളുകൾ തുടങ്ങി പരീക്ഷ നടക്കാത്തിടങ്ങളിൽ ഇതുവരെ നടന്ന ടേം പരീക്ഷ, േപ്രാജക്ട് എന്നിവയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകണം. ഇത്തരം പരീക്ഷകൾക്ക് ഹാജരാകാൻ കഴിയാതിരുന്നവർക്കുവേണ്ടി ഓൺലൈനായോ ഓഫ്ലൈനായോ സ്കൂൾ തല പരീക്ഷ നടത്താനും നിർദേശിച്ചു.
മാറ്റിവെച്ച 10,12 ക്ലാസ് ബോർഡ് പരീക്ഷ എന്ന് നടത്താൻ കഴിയുമെന്ന് ഇപ്പോൾ പറയാനാകില്ല. പ്രവേശന പരീക്ഷകളുടെയും കോഴ്സുകളുടെ പ്രവേശന തീയതിയും പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ബോർഡ് പരീക്ഷ തുടങ്ങുന്ന തീയതി പത്തുദിവസം മുമ്പ് വിദ്യാർഥികളെ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.