ന്യൂഡൽഹി: സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള പുരോഗമനപരമായ നടപടിയെന്ന നിലയിൽ സെന്‍ട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) സ്കൂൾ അക്കാദമിക് പെർഫോമന്‍സ് റിപ്പോർട്ട് കാർഡ് പുറത്തിറക്കി. പ്രവർത്തന മികവ് വിശദമായി അപഗ്രഥിച്ച് റിപ്പോർട്ട് കാർഡ് സി.ബി.എസ്.ഇ ആദ്യമായാണ് പുറത്തിറക്കുന്നത്.
10, 12 ക്ലാസുകളിലെ പ്രകടനം ആഴത്തിൽ വിശകലനം ചെയ്യുന്ന പ്രക്രിയയിൽ ഓരോ വിഷയത്തിന്റെയും അടിസ്ഥാനത്തിൽ അധ്യാപന മികവും, റിസൽട്ടിന്റെ സംസ്ഥാന, ദേശീയ തലങ്ങളിലുള്ള ശരാശരിയും, ലിംഗാടിസ്ഥാനത്തിൽ പഠനത്തിൽ കണ്ടുവരുന്ന ട്രെന്‍ഡും കണക്കിലെടുത്താണ് പെർഫോമന്‍സ് വിശകലനം ചെയ്യുക. സ്പോർട്സിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലുമുള്ള പങ്കാളിത്തവും പരിഗണിക്കും. ചുരുക്കത്തിൽ സ്കൂളുകളുടെ മികവും മികവിലെ പോരായ്മകളും പ്രതിഫലിക്കുന്നതാണ് റിപ്പോർട്ട് കാർഡ്. സ്ഥാപനത്തിന്റെ കാര്യക്ഷമതയിലേക്കും മികവിലേക്കും നയിക്കുന്ന തീരുമാനങ്ങളെടുക്കാന്‍ സ്കൂളുകൾക്ക് ഈ നടപടി പ്രോത്സാഹനം നൽകുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം, റിപ്പോർട്ട് കാർഡുകൾ സ്വകാര്യ ലോഗിന്‍ ഐ.ഡി ഉപയോഗിച്ച് അതത് സ്കൂളുകൾക്ക് മാത്രമാണ് ലഭ്യമാവുകയെന്നും തങ്ങളുടെ വിലയിരുത്തൽകൂടി ഉൾപ്പെടുത്തണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. പുരോഗതി കൈവരിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ ഈ രഹസ്യാത്മക സ്വഭാവം വിപരീതഫലമാണ് ഉളവാക്കുകയെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.