Posted On
date_range Updated On
date_range സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം അടുത്തയാഴ്ച
ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാഫലം അടുത്തയാഴ്ച പ്രഖ്യാപിക്കും. പ്ലസ്ടു പരീക്ഷഫലം വെള്ളിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പത്താം ക്ലാസ് പരീക്ഷാഫലവും പ്രഖ്യാപിക്കാൻ സി.ബി.എസ്.ഇ ഒരുങ്ങുന്നത്.
'പത്താംക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കും' -സി.ബി.എസ്.ഇ പരീക്ഷ കൺട്രോളർ സന്യം ഭർദ്വാജ് പറഞ്ഞു. അതേസമയം തീയതിയും സമയവും വ്യക്തമാക്കിയിട്ടില്ല.
കോവിഡ് പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷകൾ റദ്ദാക്കിയിരുന്നു. ക്ലാസ് പരീക്ഷകളുടെയും പ്രവർത്തനമികവിന്‍റെയും അടിസ്ഥാനത്തിലാകും മൂല്യനിർണയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.