Posted On
date_range Updated On
date_range കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ഒക്. ഒന്നുവരെ ഫീസടക്കാം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല 2020-2021 അധ്യയന വർഷത്തിലെ ബിരുദ ഏകജാലക പ്രവേശനത്തിൽ ആപ്ലിക്കേഷൻ ഫൈനൽ സബ്മിഷൻ നടത്തി ഫീസ് അടക്കാതെ പുറത്തായവർക്ക് ഫീസടക്കാൻ ഒരവസരം കൂടി നൽകാൻ സർവകലാശാല തീരുമാനിച്ചു.
സെപ്റ്റംബർ 30,ഒക്ടോബർ ഒന്ന് തീയതികളിൽ അപേക്ഷകർക്ക് ഫീസ് അടച്ച് അപേക്ഷ പൂർത്തീകരിക്കാം. അപേക്ഷ പൂർത്തീകരിച്ചവർ നിർബന്ധമായും അപേക്ഷയുടെ പ്രിൻറൗട്ട് എടുത്തിരിക്കണം. അതേമസമയം, തിരുത്തലുകൾക്കോ ഓപ്ഷൻ പുനഃക്രമീകരിക്കാനോ അവസരം ഉണ്ടായിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.