അവിവാഹിതരായ പുരുഷന്മാർക്ക് ഏഴിമല നാവിക അക്കാദമിയിൽ സൗജന്യ ബി.ടെക് പഠനത്തിനും ഓഫിസറായി ജോലിനേടാനും അവസരം. എക്സിക്യൂട്ടിവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിൽ 30 ഒഴിവും എജുക്കേഷൻ ബ്രാഞ്ചിൽ അഞ്ച് ഒഴിവുമാണുള്ളത്. ഓൺലൈനായി ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതി. വിജ്ഞാപനം www.joinindiannavy.gov.inൽ. ഫെബ്രുവരി 12വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത, തിരഞ്ഞെടുപ്പ് രീതി, മറ്റു നിബന്ധനകൾ വിജ്ഞാപനത്തിലുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്ന കാഡറ്റുകൾക്ക് പരിശീലന ഭാഗമായി നാലുവർഷത്തെ ബി.ടെക് കോഴ്സിൽ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് ബ്രാഞ്ചുകളിൽ പഠിക്കാം. വിജയികൾക്ക് ജെ.എൻ.യു ബി.ടെക് ബിരുദം നൽകും. ഭക്ഷണം ഉൾപ്പെടെ മുഴുവൻ പഠന, പരിശീലന ചെലവും നാവികസേന വഹിക്കും. പരിശീലനം പൂർത്തിയായാൽ 56,100 രൂപ അടിസ്ഥാനശമ്പളത്തിൽ ഓഫിസറായി നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.