തിരുവനന്തപുരം : വിമുക്തഭടന്മാരുടെ മക്കള്‍ക്ക് 2023-2024 അധ്യയന വര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പത്താം ക്ലാസ് മുതല്‍ പി.ജി കോഴ്‌സുകള്‍ വരെ പഠിക്കുന്നവര്‍ക്കാണ് അവസരം. കഴിഞ്ഞ അധ്യയന വര്‍ഷം 50 ശതമാനമോ അതിനുമുകളിലോ മാര്‍ക്ക് ലഭിച്ചിരിക്കണം.
വാര്‍ഷികവരുമാനം മൂന്ന് ലക്ഷം വരെയുള്ള വിമുക്ത ഭടന്മാര്‍ക്ക് സെപ്തംബര്‍ 25 വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. നവോദയ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളും നാഷണല്‍ സ്‌കോളര്‍ഷിപ്പ് അല്ലാതെ മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന അല്ലെങ്കില്‍ അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളും ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല.
അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങളും ജില്ലാ സൈനികക്ഷേമ ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2472748.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.