Posted On
date_range Updated On
date_range സ്വപ്നം സാക്ഷാത്കരിച്ച് ബെൻജോ
അടൂർ: ബെൻജോ പി. ജോസിന്റെ വലിയ ആഗ്രഹമായിരുന്നു സിവിൽ സർവിസ് കടമ്പ കടക്കൽ. അശ്രാന്തപരിശ്രമത്തിൽ നാലാം തവണ കരകയറി. 59ാം റാങ്ക് നേടിയാണ് സിവിൽ സർവിസ് മോഹം കൈവരിച്ചത്. പത്തനംതിട്ട കൃഷിവിഭാഗം അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് അടൂർ പന്നിവിഴ പുളിയുള്ളതറയിൽ വീട്ടിൽ ജോസ് ഫിലിപ്പിന്റെയും എസ്.ബി.ഐ കുമ്പഴ ബ്രാഞ്ച് ഡെപ്യൂട്ടി മാനേജർ ബെറ്റി എം. വർഗീസിന്റെയും മകനാണ്.
പ്ലസ് ടു വരെ അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ പഠനം. ഡൽഹി സർവകലാശാലയിൽനിന്ന് ഗണിതത്തിൽ ബിരുദം. നിലവിൽ തിരുവനന്തപുരം ലോ കോളജിൽ ത്രിവത്സര എൽഎൽ.ബിക്ക് പ്രവേശനം നേടിയിരിക്കുകയാണ്. സഹോദരൻ: അലൻ പി. ജോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.