നൂതന ആശയങ്ങളുണ്ടോ...? എ.പി.ജെ ഇന്നൊവേഷൻ പുരസ്കാരത്തിന് അപേക്ഷിക്കാം

ഷാർജ: മിഡ്ൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ 'ഗൾഫ് മാധ്യമം' എജൂ കഫേയുടെ ഭാഗമായി നടത്തുന്ന എ.പി.ജെ. അബ്ദുൽ കലാം ഇന്നൊവേഷൻ പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർഥികളുടെ നൂതന ആശയങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്. വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന മത്സരത്തിൽ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനമാണ്.

യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പിന്തുണയോടെ നടക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിലാണ് ഇത്തവണ എജൂ കഫേയും അരങ്ങേറുന്നത്. ഒക്ടോബർ 19 മുതൽ 22 വരെ ഷാർജ എക്സ്പോ സെന്‍ററിലാണ് അന്താരാഷ്ട്ര എജുക്കേഷൻ ഷോയും എജൂ കഫേയും അരങ്ങേറുന്നത്. ഈ ചടങ്ങിൽവെച്ച് എ.പി.ജെ. ഇന്നൊവേഷൻ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്യും.

10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. രണ്ട് ഘട്ടങ്ങളിലായാണ് വിജയികളെ തെരഞ്ഞെടുക്കുക. ആദ്യഘട്ടത്തിൽ വിദ്യാർഥികളുടെ ടീമിന് അവരുടെ നൂതന ആശയങ്ങളുടെ പ്രസന്‍റേഷനായി അയക്കാം. ടെക്സ്റ്റായോ ഒരു മിനിറ്റ് നീണ്ടുനിൽക്കുന്ന വിഡിയോ ആയോ educafe@gulfmadhyamam.net എന്ന ഇ-മെയിലിലേക്കാണ് അയക്കേണ്ടത്. ഇതിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ടീം രണ്ടാമത്തെയും അവസാനത്തെയും റൗണ്ടിലേക്ക് യോഗ്യത നേടും. തെരഞ്ഞെടുക്കപ്പെടുന്ന ടീം പി.പി.ടി ഉപയോഗിച്ച് അഞ്ച് മിനിറ്റ് നീണ്ടുനിൽക്കുന്ന പ്രസന്‍റേഷൻ നേരിട്ട് അവതരിപ്പിക്കണം. ജഡ്ജിമാരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകണം. മൂന്ന് വിജയികൾക്കാണ് പുരസ്കാരം നൽകുന്നത്.

കൃഷി, ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റ്സ്, റോബോട്ടിക്സ്, സൈബർ സെക്യൂരിറ്റി, ഹെൽത്ത് ആൻഡ് വെൽനസ് എന്നീ മേഖലകളിലെ നൂതന ആശയങ്ങളാണ് അവതരിപ്പിക്കേണ്ടത്. കുട്ടികളിൽ നൂതന ആശയങ്ങൾ വളർത്താനും പ്രചോദനം നൽകാനും ലക്ഷ്യമിട്ടാണ് എ.പി.ജെ. അബ്ദുൽ കലാമിന്‍റെ പേരിൽ അവാർഡ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0569845095

Tags:    
News Summary - Apply for APJ Innovation Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.