Posted On
date_range Updated On
date_range എയിംസ് എം.ബി.ബി.എസ് ഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് എം.ബി.ബി.എസ് ഒാൺലൈൻ പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഫലം aiimsexams.org എന്ന വെബ്സൈറ്റിലും ആറ് എയിംസുകളുടെ വെബ്സൈറ്റിലും ലഭ്യമാണ്. മേയ് 28നാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ എയിംസ് എം.ബി.ബി.എസ് പ്രവേശനപരീക്ഷ നടന്നത്. 2.8 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതി. ചോദ്യപേപ്പർ ചോർന്നതായി ആരോപണമുണ്ടായിരുന്നെങ്കിലും സർക്കാർ സമിതി അത് നിഷേധിച്ചിരുന്നു. മധ്യപ്രദേശിലെ വ്യാപം അഴിമതി പുറത്തുകൊണ്ടുവന്ന ആനന്ദ് റായ് ആണ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപിച്ചത്. തുടർന്ന് ഇതിൽ അന്വേഷണം നടത്താൻ എയിംസ് സമിതിയെ നിയോഗിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.