എ.ഐ.സി.ടി.ഇ-പി.ജി സ്കോളർഷിപ്: നവംബർ 30വരെ അപേക്ഷിക്കാം

എ.ഐ.സി.ടി.ഇ-പി.ജി സ്കോളർഷിപ്പിന് നവംബർ 30വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനം https:pgscholaship.ac.india.orgൽ.

ഗേറ്റ്/ജിപാറ്റ്/സീഡ് യോഗ്യതയുടെ അടിസ്ഥാനത്തിൽ എം.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽ ഒന്നാംവർഷ എം.ഇ/എം.ടെക്/എം.ഫാം/എം.ആർക്/എം.സെഡ് കോഴ്സുകളിൽ പഠിക്കുന്നവർക്കാണ് അർഹത.

അതത് സ്ഥാപനങ്ങൾ അർഹരായ വിദ്യാർഥികളുടെ അപേക്ഷയിലെ വിവരങ്ങൾ പരിശോധിച്ച് ഡിസംബർ 15നകം എ.ഐ.സി.ടി.ഇ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. പ്രതിമാസം 12,400 രൂപയാണ് സ്കോളർഷിപ്.  

Tags:    
News Summary - AICTE-PG Scholarship-application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.