ബിടെക്​ ഇംഗ്ലീഷിൽ മാത്രമല്ല, ഇനി മലയാളത്തിലും പഠിക്കാം

ന്യൂഡൽഹി: മലയാളം ഉൾപ്പെടെ 11 പ്രദേശിക ഭാഷകളിൽ കൂടി ഇനി ബിടെക്​ പഠിക്കാം. പ്രദേശിക ഭാഷകളിൽ ബിടെക്​ പഠിക്കാൻ അഖിലേന്ത്യ സാ​​ങ്കേതിക വിദ്യാഭ്യാസ കൗൺസൽ അനുമതി നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചതാണ്​ ഇക്കാര്യം.

മലയാളം, ഹിന്ദി, മറാഠി, തമിഴ്​, തെലുഗു, കന്നഡ, ഗുജറാത്തി, ബംഗാളി, അസമീസ്​, പഞ്ചാബി, ഒഡിയ ഭാഷകളിൽ ബിടെക്​ പഠിക്കാനാണ്​ അവസരം. ഇംഗ്ലീഷിനോടുള്ള ഭയംമൂലം അഭിരുചിയുള്ള നിരവധി വിദ്യാർഥികൾ ബിടെകിന്​ അവസരം തേടിയിരുന്നില്ല. ഇത്​ ഒഴിവാക്കാനാണ്​ പ്രാദേശിക ഭാഷകളിൽ കൂടി ബിടെക്​ പഠിക്കാൻ അവസരം ഒരു​ക്കുക.

എട്ടു സംസ്​ഥാനങ്ങളിലെ 14 എൻജിനീയറിങ്​ കോളജുകളിൽ പുതിയ അധ്യയന വർഷം മുതൽ പ്രദേശിക ഭാഷകളിൽ ബിടെക്​ പഠിക്കാൻ അവസരം നൽകും. ഈ തീരുമാനത്തെ വൈസ്​ പ്രസിഡന്‍റ്​ വെങ്കയ്യ നായിഡു സ്വാഗതം ചെയ്​തു.

Tags:    
News Summary - AICTE permits BTech programs in 11 regional languages Dharmendra Pradhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.