Posted On
date_range Updated On
date_range എയിംസുകളിൽ 3055 നഴ്സിങ് ഓഫിസർ
രാജ്യത്തെ 18 എയിംസുകളിൽ നഴ്സിങ് ഓഫിസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 3055 ഒഴിവുണ്ട്. ശമ്പളം: 9300 -34800. ഗ്രേഡ് പേ -4600. (പരിഷ്‍കരണത്തിന് മുമ്പുള്ള ശമ്പള നിരക്കാണിത്). യോഗ്യത: നഴ്സിങ് ബിരുദം അല്ലെങ്കിൽ നഴ്സിങ് മിഡ് വൈഫറി ഡിപ്ലോമയും 50 കിടക്കയിൽ കുറയാത്ത ആശുപത്രിയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും. സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാകണം.
പ്രായം: 18-30. നിയമാനുസൃത ഇളവുണ്ട്. വിജ്ഞാപനം www.aiimsexams.ac.inൽ. അപേക്ഷ ഫീസ്: 3000. എസ്.സി, എസ്.ടി, ഇ.ഡബ്ല്യൂ.എസ് 2400 മതി. മേയ് അഞ്ച് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.
തെറ്റുതിരുത്തലിന് മേയ് 6 -8 വരെ സമയം ലഭിക്കും. നഴ്സിങ് ഓഫിസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റ് ടെസ്റ്റ് (നോർസെറ്റ്) ജൂൺ മൂന്നിന് ദേശീയതലത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.