ഓപ്ഷന്‍ സമര്‍പ്പണം 30വരെ നീട്ടി; ട്രയല്‍ അലോട്ട്മെന്‍റ് ഇന്ന്

തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് സീറ്റ് ചര്‍ച്ചയില്‍ പ്രതിസന്ധി തുടരുന്നതിനിടെ എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ കോഴ്സ് പ്രവേശത്തിനായുള്ള ഓപ്ഷന്‍ സമര്‍പ്പണം നീട്ടി. വ്യാഴാഴ്ച ഉച്ചക്ക് 12വരെയാണ് ഓപ്ഷന്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം. ട്രയല്‍ അലോട്ട്മെന്‍റ് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച 12 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ അന്ന് വൈകീട്ട്തന്നെ ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.

ഒന്നാം ഘട്ട അലോട്ട്മെന്‍റില്‍ ഉള്‍പ്പെടുത്തിയ കോഴ്സുകളിലേക്കോ കോളജുകളിലേക്കോ പിന്നീട് ഒരു ഘട്ടത്തിലും ഓപ്ഷനുകള്‍ സമര്‍പ്പിക്കാന്‍ കഴിയില്ല. പ്രതീക്ഷിച്ചത്ര വിദ്യാര്‍ഥികളില്‍നിന്ന് ഓപ്ഷനുകള്‍ ലഭിക്കാത്തതാണ് ഓപ്ഷന്‍ സമര്‍പ്പണം നീട്ടാന്‍ കാരണം. 55914 വിദ്യാര്‍ഥികള്‍ എന്‍ജിനീയറിങ് പ്രവേശ പരീക്ഷയില്‍ യോഗ്യത നേടിയിട്ടുണ്ടെങ്കിലും തിങ്കളാഴ്ച വൈകീട്ടുള്ള കണക്കുകള്‍ പ്രകാരം 36000ത്തോളം പേര്‍ മാത്രമാണ് ഓപ്ഷന്‍ സമര്‍പ്പിച്ചത്. www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ഓപ്ഷന്‍ സമര്‍പ്പണം നടത്തേണ്ടത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.