സോഷ്യല്‍ വര്‍ക്കില്‍ ഉന്നതപഠനം

ഇന്ദോറിലെ സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ പ്രവേശം നേടാം ഇന്ദോര്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.ഡബ്ള്യു, എം.എസ്.ഡബ്ള്യു, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശം. വിദ്യാഭ്യാസയോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നും പ്ളസ് ടു/തത്തുല്യം പാസായവര്‍ക്ക് ബി.എസ്.ഡബ്ള്യു കോഴ്സിനും ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് എം.എസ്.ഡബ്ള്യു, ഡിപ്ളോമ ഇന്‍ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് എന്നീ വിഷയങ്ങള്‍ക്കും അപേക്ഷിക്കാം. മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശം. യോഗ്യതാപരീക്ഷക്ക് ചുരുങ്ങിയത് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. അപേക്ഷിക്കേണ്ട വിധം: isswindore.org എന്ന വെബ്സൈറ്റില്‍നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. എം.എസ്.ഡബ്ള്യു, ഡിപ്ളോമ ഇന്‍ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് കോഴ്സുകള്‍ക്ക് 500 രൂപയും ബി.എസ്.ഡബ്ള്യുവിന് 300 രൂപയുമാണ് അപേക്ഷാഫീസ്. അവസാന തീയതി: ബി.എസ്.ഡബ്ള്യു കോഴ്സിന് ജൂലൈ 30 വരെയും എസ്.ഡബ്ള്യു കോഴ്സിന് ജൂണ്‍ 25 വരെയും ഡിപ്ളോമ ഇന്‍ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് കോഴ്സിന് ജൂലൈ 30 വരെയും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: isswindore.org
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-01 01:56 GMT