കൊച്ചി: കൊച്ചി സര്‍വകലാശാല മറൈന്‍ എന്‍ജിനീയറിങ്, ലാറ്ററല്‍ എന്‍ട്രി ഒഴികെ ബി.ടെക് പ്രോഗ്രാമുകളുടെ ഓപ്ഷന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി ജൂണ്‍ 20 വരെ നീട്ടി. വിശദ വിവരങ്ങള്‍ക്ക് www.cusat.nic.in സൈറ്റ് സന്ദര്‍ശിക്കുക.
മറൈന്‍ എന്‍ജിനീയറിങ് ബി.ടെക് പ്രവേശത്തിനുള്ള പ്രത്യേക റാങ്ക് ലിസ്റ്റ് സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും. പ്രവേശ കൗണ്‍സലിങ്ങിന്‍െറ രണ്ടാം ഘട്ടം ജൂണ്‍ 23 (മറൈന്‍ റാങ്ക് 1501 മുതല്‍ 3000 വരെ), ജൂണ്‍ 27 (മറൈന്‍ റാങ്ക് 3001 മുതല്‍ 5236 വരെ) എന്ന ക്രമത്തില്‍ നടക്കും. ജൂണ്‍ 22ന് നടത്താനിരുന്ന ത്രിവത്സര എല്‍എല്‍.ബി, എല്‍എല്‍.എം കോഴ്സുകളിലേക്കുള്ള കൗണ്‍സിലിങ് (ഒന്നുമുതല്‍ 300 വരെ റാങ്കുകാരും എല്ലാ എസ്.സി-എസ്.ടി വിദ്യാര്‍ഥികളും) ജൂണ്‍ 24ലേക്ക് മാറ്റി.
വിദ്യാര്‍ഥികള്‍ കൊച്ചി സര്‍വകലാശാല അഡ്മിനിസ്ട്രേറ്റിവ് ഓഫിസിന് സമീപത്തെ സെമിനാര്‍ കോംപ്ളക്സില്‍ അതത് ദിവസം രാവിലെ ഒമ്പതിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വൈ.ആര്‍.എ.എ ഡയറക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ വെബ് സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.