കാര്‍ഷികസര്‍വകലാശാലയില്‍ പി.ജി ഡിപ്ളോമ

വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കേരള കാര്‍ഷികസര്‍വകലാശാലയില്‍ വിവിധ പി.ജി ഡിപ്ളോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പി.ജി ഡിപ്ളോമ ഇന്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ്: കാലാവധി^ഒരു വര്‍ഷം

യോഗ്യത

സയന്‍സ് വിഷയങ്ങളില്‍ ബി.എസ്സി, എം.എസ്സി ബിരുദം. അല്ളെങ്കില്‍, ബി.ടെക്/ ബി.എസ്സി അഗ്രികള്‍ചര്‍.
പി.ജി ഡിപ്ളോമ ഇന്‍ അനലറ്റിക്കല്‍ ടെക്നിക്സ് ഇന്‍ സോയില്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് ക്രോപ് പ്രൊഡക്ഷന്‍. കാലാവധി: ഒരുവര്‍ഷം
യോഗ്യത

സയന്‍സ് വിഷയത്തില്‍ പ്ളസ് ടുവിനുശേഷം ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം.
അപേക്ഷ ഫീസ്
ജനറല്‍ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ 750 രൂപയും എസ്.സി/ എസ്.ടി അപേക്ഷകര്‍ 375 രൂപയും അപേക്ഷ ഫീസ് നല്‍കേണ്ടതാണ്.
എസ്.ബി അക്കൗണ്ട് നമ്പര്‍ 57006546701, കണ്‍ട്രോളര്‍, കേരള അഗ്രികള്‍ചര്‍ യൂനിവേഴ്സിറ്റി, വെള്ളാനിക്കര വിലാസത്തില്‍ ഫീസ് അടക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
 www.admissions.kau.in വെബ്സൈറ്റില്‍ അപേക്ഷാഫോറം ലഭിക്കും. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും ഫീസ് അടച്ചതിന്‍െറ സ്ളിപ്പും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും രജിസ്ട്രാര്‍, കേരള അഗ്രികള്‍ചര്‍ യൂനിവേഴ്സിറ്റി, കെ.എ.യു (പി.ഒ), വെള്ളാനിക്കര, തൃശൂര്‍-680656 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.  അവസാന തീയതി 20.07.2015.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.