എം.എസ്സി നഴ്സിങ്ങിന് അപേക്ഷിക്കാം


അവസാന തീയതി ജൂലൈ 11. പ്രവേശപ്പരീക്ഷ ജൂലൈ 25 ന്

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ നഴ്സിങ് കോളജുകളിലും സ്വകാര്യ നഴ്സിങ് കോളജുകളിലും 2015 അധ്യയനവര്‍ഷത്തെ എം.എസ്സി നഴ്സിങ് കോഴ്സിലേക്ക് പ്രവേശപരീക്ഷാ കമീഷണര്‍ അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ നഴ്സിങ് കോളജുകളിലെയും സ്വാശ്രയ നഴ്സിങ് കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും പി.ജി നഴ്സിങ് കോഴ്സുകള്‍ക്ക് പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
എം.എസ്സി -മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്സിങ്, കമ്യൂണിറ്റി ഹെല്‍ത്ത് നഴ്സിങ്, ചൈല്‍ഡ് ഹെല്‍ത്ത് നഴ്സിങ്, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി നഴ്സിങ്, മെന്‍റല്‍ ഹെല്‍ത്ത് നഴ്സിങ് എന്നീ വിഷയങ്ങളിലാണ് പ്രവേശം.

യോഗ്യത: ബി.എസ്സി നഴ്സിങ് അല്ളെങ്കില്‍ ജി.എന്‍.എമ്മും പോസ്റ്റ് ബേസിക് നഴ്സിങ് ബിരുദവും. നഴ്സിങ് ബിരുദത്തിനും രജിസ്ട്രേഷനും ശേഷം 100 രോഗികളെ കിടത്തിചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രിയില്‍ ഒരുവര്‍ഷത്തെ സേവനം. അല്ളെങ്കില്‍ രജിസ്ട്രേഷന് ശേഷം ഒരുവര്‍ഷത്തെ ഇന്‍േറണ്‍ഷിപ്/നിര്‍ബന്ധിത സര്‍ക്കാര്‍ സേവനം.

പ്രായപരിധി: 46 വയസ്സ്. ജൂലൈ 25ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
www.cee-kerala.org സൈറ്റിലൂടെ ജൂലൈ 11 വൈകീട്ട് മൂന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1000 രൂപ. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 500 രൂപ.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ടിനൊപ്പം ലഭിക്കുന്ന ചലാന്‍ ഉപയോഗിച്ച് എസ്.ബി.ടി ശാഖകളിലൂടെ ഫീസ് അടക്കാം.
അപേക്ഷയുടെ പ്രിന്‍റൗട്ടില്‍ ഫോട്ടോ ഒട്ടിച്ച് ഗെസറ്റഡ് ഉദ്യോഗസ്നെക്കൊണ്ട് സാക്ഷ്യപ്പെടുത്തി ബാങ്ക് ചലാന്‍ സഹിതം കമീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്, ശാന്തിനഗര്‍ തിരുവനന്തപുരം 695001 വിലാസത്തില്‍ ജൂലൈ 11നകം സമര്‍പ്പിക്കണം.
 പ്രവേശപരീക്ഷയുടെ അഡ്മിഷന്‍ കാര്‍ഡ് വെബ്സൈറ്റില്‍നിന്ന് ജൂലൈ 17 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
വിശദമായ വിജ്ഞാപനവും പ്രോസ്പെക്ടസും വൈബ്സൈറ്റില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.