തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 25 മുതൽ 30 വരെ നടക്കും. പരീക്ഷ വിജ്ഞാപനം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 18 വരെ പിഴയില്ലാതെ മാതൃസ്കൂളുകളിൽ ഫീസടക്കാം. 20 രൂപ പിഴയോടെ ആഗസ്റ്റ് 22 വരെയും 600 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. രാവിലെയും ഉച്ചക്ക് ശേഷവുമായാണ് പരീക്ഷ. വിശദവിവരങ്ങൾ www.dhsekerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. വി.എച്ച്.എസ്.ഇ വിദ്യാർഥികൾ ഫീസടച്ച് അവർ പഠനം നടത്തിയ സ്കൂളുകളിൽ ആഗസ്റ്റ് 18നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ വി.എച്ച്.എസ്.ഇ പരീക്ഷകേന്ദ്രങ്ങളിലും www.vhsems.kerala.gov.in ലും ലഭിക്കും. ഹയർ സെക്കൻഡറി പരീക്ഷ ടൈംടേബിൾ:
സെപ്റ്റംബർ 25 രാവിലെ 9.30: സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്പ്യൂട്ടർ സയൻസ്.
ഉച്ചക്ക് 2.00: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.
26, 9.30: മാത്തമാറ്റിക്സ്, പാർട്ട് മൂന്ന് ലാംേഗ്വജസ്, സംസ്കൃതം ശാസ്ത്ര, സൈക്കോളജി.
ഉച്ച 2.00: പാർട്ട് രണ്ട് ലാംേഗ്വജസ്, കമ്പ്യൂട്ടർ സയൻസ് ആന്‍ഡ് ഇൻഫർമേഷൻ ടെക്നോളജി.
28, രാവിലെ 9.30: ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.
ഉച്ചക്ക് 2.00: ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ.
29, രാവിലെ 9.30: പാർട്ട് ഒന്ന് ഇംഗ്ലീഷ്.
ഉച്ചക്ക് 2.00: ഫിസിക്സ്, ഇക്കണോമിക്സ്.
30, രാവിലെ 9.30: ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.