സഹകരണ എൻജി. കോളജുകളിലും 360 സീറ്റ്​; പോളിടെക്​നിക്​ അപേക്ഷകരിൽ വർധന

തൃശൂർ: പോളിടെക്​നിക്​ പഠനത്തിൽ ഇടം പിടിച്ച്​ സഹകരണമേഖലയിലെ നാല്​ എൻജിനിയറിങ്​ കോളജുകളും. സ്​ഥലസൗകര്യമുള്ള എൻജിനിയറിങ്​ കോളജുകളിൽ മാനദണ്ഡങ്ങൾ പാലിച്ച്​ പോളി​ പഠനത്തിന്​ അംഗീകാരം നൽകാമെന്ന ഓൾ ഇന്ത്യ കൗൺസിൽ ഓഫ്​ ടെക്​നിക്കൽ എജുക്കേഷ​െൻറ (എ.ഐ.സി.ടി.ഇ) നിർദേശമനുസരിച്ചാണ്​ കോഴ്​സുകൾ അനുവദിച്ചത്​. കോർപറേറ്റിവ്​ അക്കാദമി ഓഫ്​ പ്രഫഷനൽ എജുക്കേഷ​നു (കേപ്പ്​) കീഴിലെ പത്തനാപുരം, ആറൻമുള, പുന്നപ്ര, വടകര എന്നിവിടങ്ങളിലെ എൻജിനിയറിങ്​ കോളജുകളിലാണ്​ 60 സീറ്റുകൾ വീതം​ അനുവദിച്ചത്​.

റിന്യുവബ്​ൾ എനർജി, റോബോട്ടിക്​ പ്രൊസസ്​ ഓ​ട്ടോമേഷൻ, ക്ലൗഡ്​ കംപ്യൂട്ടിങ്​ ആൻഡ്​ ബിഗ്​ ഡാറ്റ, സൈബർ ഫോറൻസിക്​സ്​ ആൻഡ്​ ഇൻഫർമേഷൻ സെക്യൂരിറ്റി, കമ്യൂണിക്കേഷൻ ആൻഡ്​ കമ്പ്യൂട്ടർ നെറ്റ്​വർക്കിങ്​, ഓ​ട്ടോമേഷൻ റോബാടിക്​സ്​ എന്നീ ന്യൂജൻ കോഴ്​സുകളാണുള്ളത്​.അപേക്ഷ ക്ഷണിച്ച്​ അംഗീകാരം കിട്ടിയ ശേഷം ഈ 360 സീറ്റുകൾ കൂട്ടിച്ചേർക്കുകയായിരുന്നു. കൂടാതെ നെടുപുഴ ഗവ. വിമൻസ് പോളിയിൽ സിവിൽ, മട്ടന്നൂർ ഗവ. പോളിയിൽ സിവിൽ, ഇലക്ട്രിക്കൽ, പുറപ്പുഴ ഗവ. പോളിയിൽ മെക്കാനിക്കൽ എന്നീ ബ്രാഞ്ചുകളും അനുവദിച്ചു.

ഇത്തവണ പോളി​ പ്രവേശനത്തിൽ റെക്കോഡ്​ അപേക്ഷകളാണ്​-82,000. കഴിഞ്ഞവർഷം 62,000 ആയിരുന്നു. പ്ലസ്​ വൺ അപേക്ഷക്ക്​ മു​മ്പ്​ പ്രവേശന നടപടി തുടങ്ങിയതിനാലാണ്​ വർധന​. ആദ്യഘട്ട അലോട്ട്​മെൻറ്​ വ്യാഴാഴ്​ച പൂർത്തീകരിച്ചു.

സർക്കാർ പോളികളിൽ 12,040, ഐ.എച്ച്​.ആർ.ഡി-1790, കേപ്പ്​-360, സ്വാശ്രയ പോളി-5635 സീറ്റുകളാണുള്ളത്​. രണ്ടാം അലോട്ട്​മെൻറ്​ 14ന്​ പ്രസിദ്ധീകരിക്കും.

17 വരെ പ്രവേശനം നടത്തുമെന്ന്​ പ്രവേശനചുമതലയുള്ള സ്​റ്റേറ്റ്​ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ്​ ആൻഡ്​ റിസർച്ചിലെ ​െഡപ്യൂട്ടി ഡയറക്​​ടർ ചന്ദ്രകാന്ത പറഞ്ഞു.

Tags:    
News Summary - Cooperative NG. 360 seats in colleges; Increase in Polytechnic applicants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.