യൂനിയൻ പബ്ലിക് സർവിസ് കമീഷൻ മാർക്കറ്റിങ് ഒാഫിസർ, സ് െപഷലിസ്റ്റ് ഗ്രേഡ് III (ബയോ കെമിസ്ട്രി), അസിസ്റ്റൻറ് കെമിസ്റ്റ് തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിങ് ഒ ാഫിസർ (ഗ്രൂപ് ബി) തസ്തികയിൽ 28 ഒഴിവുകളും സ്െപഷലിസ്റ്റ് ഗ്രേഡ് III (ബയോ കെമിസ്ട്രി) തസ്തികയിൽ മൂന്ന് ഒഴിവുകളും അസിസ്റ്റൻറ് കെമിസ്റ്റ് തസ്തികയിൽ ഒരു ഒഴിവുമാണുള്ളത്.
യോഗ്യത: മാർക്കറ്റിങ് ഒാഫിസർ തസ്തികക്ക് അഗ്രിക്കൾചർ, ബോട്ടണി, അഗ്രിക്കൾചറൽ ഇക്കണോമിക്സ്, അഗ്രിക്കൾചറൽ മാർക്കറ്റിങ്, ഇക്കണോമിക്സ്, കോമേഴ്സ് വിത്ത് ഇക്കണോമിക്സ് എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദവും ബന്ധെപ്പട്ട മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. സ്െപഷലിസ്റ്റ് ഗ്രേഡ് III (ബയോ കെമിസ്ട്രി) തസ്തികയിൽ ശാരീരികവെല്ലുവിളികൾ നേരിടുന്ന ഉദ്യോഗാർഥികൾക്കാണ് അവസരം. എം.ബി.ബി.എസും ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഉള്ളവരായിരിക്കണം. അസിസ്റ്റൻറ് കെമിസ്റ്റ് തസ്തികക്ക് കെമിസ്ട്രി, അഗ്രിക്കൾചറൽ കെമിസ്ട്രി, സോയിൽ സയൻസ് എന്നിവയിലൊന്നിലെ ബിരുദാനന്തര ബിരുദം വേണം.
അപേക്ഷ: ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി ആഗസ്റ്റ് 10. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും വനിതകൾക്കും ഫീസില്ല. മറ്റ് വിഭാഗക്കാർ 25 രൂപ ഫീസടക്കണം. കൂടുതൽ വിവരങ്ങൾക്ക് www.upsconline.nic.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.