ഭെല്ലിൽ ടെക്നീഷ്യൻ അപ്രൻറിസ്
കേന്ദ്ര പ്രതിേരാധമന്ത്രാലയത്തിന് കീഴിലെ നവരത്ന പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ടെക്നീഷ്യൻ അപ്രൻറിസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിേപ്ലാമക്കാർക്കാണ് അവസരം. വാക് ഇൻ ഇൻറർവ്യൂവിലൂടെയാണ് നിയമനം.
അപേക്ഷിക്കാവുന്ന ഡിേപ്ലാമ ബ്രാഞ്ചുകളും വാക് ഇൻ ഇൻറർവ്യൂ തീയതിയും താഴെ കൊടുക്കുന്നു:
- ഇ ആൻഡ് സി എൻജിനീയറിങ്
- ഇലക്ട്രോണിക്സ് ആൻഡ് ടെലി എൻജിനീയറിങ്
- ഇലക്ട്രോണിക്സ് എൻജിനീയറിങ്
- ടെലി കമ്യൂണിക്കേഷൻ എൻജിനീയറിങ്
- കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
- ഇൻഫർമേഷൻ സയൻസ്
- കമ്പ്യൂട്ടർ എൻജിനീയറിങ്
–ജൂലൈ 17ന് രാവിലെ പത്തിന്.
- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്
- ഇലക്ട്രിക്കൽ എൻജിനീയറിങ്
- കമേഴ്സ്യൽ ആൻഡ് സെക്രേട്ടറിയൽ പ്രാക്ടീസ്
- ലൈബ്രറി സയൻസ്
- മോഡേൺ ഒാഫിസ് പ്രാക്ടീസ്
- മെക്കാനിക്കൽ എൻജിനീയറിങ്
- മെക്കട്രോണിക്സ്
- കെമിക്കൽ എൻജിനീയറിങ്
- സിവിൽ എൻജിനീയറിങ്
–ജൂലൈ 18ന് രാവിലെ പത്തിന്.
വാക് ഇൻ ഇൻറർവ്യൂ വേദി: െസൻറർ ഫോർ ലേണിങ് ആൻഡ് െഡവലപ്മെൻറ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ജാലഹള്ളി, ബംഗളൂരു-560013. തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയിലൂടെയാണ്. 2014 ആഗസ്റ്റ് ഒന്നിനുശേഷം ഡിേപ്ലാമ വിജയിച്ചവർ അപേക്ഷിച്ചാൽ മതി. യോഗ്യരായ അപേക്ഷാർഥികൾ പത്താംക്ലാസ് സർട്ടിഫിക്കറ്റും ഡിേപ്ലാമ സർട്ടിഫിക്കറ്റും/എല്ലാ സെമസ്റ്ററുകളിെലയും മാർക്ക് കാർഡ്സും/സംവരണവിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തണം. വിവരങ്ങൾക്ക് http://bel-india.com/ ൽ Careers കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.