Posted On
date_range Updated On
date_range ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാലയിൽ അധ്യാപക തസ്തിക
തിരുവനന്തപുരം: കൊല്ലം ആസ്ഥാനമായ ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യു.ജി.സി, കേരള സർക്കാർ നിശ്ചയിച്ച യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. ഒാൺലൈൻ അപേക്ഷകൾ ഡിസംബർ 30ന് വൈകീട്ട് അഞ്ചിനകം സമർപ്പിച്ചിരിക്കണം. www.sreenarayanaguruou.edu.in എന്ന സർവകലാശാല വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
അപേക്ഷകർ ഒാൺലൈനായി 500 രൂപ ഫീസടക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ഫീസില്ല. അപേക്ഷയുടെ പകർപ്പും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഫീസടച്ചതിെൻറ രേഖയും രജിസ്ട്രാർ, ശ്രീനാരായണ ഗുരു ഒാപൺ യൂനിവേഴ്സിറ്റി, കുരീപ്പുഴ, കൊല്ലം 691601 എന്ന വിലാസത്തിൽ 2022 ജനുവരി ഏഴിന് വൈകീട്ട് അഞ്ചിനകം ലഭിച്ചിരിക്കണം. വിശദവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.