അധ്യാപകർക്ക് ടെറ്റ് പാസാകാനുള്ള സമയപരിധി രണ്ടിൽ നിന്ന് മൂന്ന് വർഷമാക്കി സുപ്രീം കോടതി; പുനഃപരിശോധനാ ഹരജി കോടതി തള്ളി

ന്യൂഡൽഹി: 2010നു മുമ്പ് നിയമിതരായ അധ്യാപകർക്ക്  യോഗ്യതാ പരീക്ഷയായ ടെറ്റ് പാസാകാനുള്ള സമയ പരിധി മൂന്ന് വർഷമാക്കി സുപ്രീം കോടതി. നേരത്തെ ഇത് രണ്ട് വർഷമായിരുന്നു. ടെറ്റ് നിർബന്ധമാക്കിയതിനെതിരെ സർക്കാറിന്‍റേതുൾപ്പെടെയുള്ള പുനഃപരിശോധനാ ഹരജികൾ കോടതി തള്ളി. 

ടെറ്റ് നിർബന്ധമാക്കിയതിനെതിരെ സംസ്ഥാന സർക്കാർ, ദേശീയ അധ്യാപക സംഘടന ഉൾപ്പെടെ 145 കക്ഷികളാണ് കോടതിയിൽ പുനഃപരിശോധനാ ഹരജി സമർപ്പിച്ചിരുന്നത്. ഉത്തരവ് പിൻവവിലിക്കുന്നതിന് പകരം പാസാകനുള്ള കാലാവധി കോടതി നീട്ടി നൽകുകയായിരുന്നു. ഉത്തരവ് പ്രകാരം 2028 ആഗസ്റ്റ് 31നു മുമ്പ് അധ്യാപകർ ടെസ്റ്റ് പാസാകണം.

അധ്യാപക യോഗ്യതയായ ടെറ്റ് നിർബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവ് പരീക്ഷ പാസാകാൻ കഴിയാത്ത പതിനായിരക്കണക്കിന് അധ്യാപകരെ ബാധിക്കുമെന്നാണ് കരുതുന്നത്.

Tags:    
News Summary - Supreme Court increases time limit for teachers to pass TET from two to three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.