ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ സെക്ഷൻ എൻജിനീയർ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ ഡിവിഷനിലേക്കാണ് നിയമനം. റോളിങ് സ്റ്റോക്, ട്രാക്ഷൻ, എ.എഫ്.സി, ടെലികോം, സിഗ്നലിങ്, സിവിൽ/ ആർ.എസ്.എസ്, സിസ്റ്റം ഡിസൈൻ, ഇ ആൻഡ് എം, ലിഫ്റ്റ്സ് ആൻഡ് എക്സലേറ്റർ, ടി.വി.എസ് ആൻഡ് ഇ.സി.എസ്, ഡിേപാ എന്നീ വിഭാഗങ്ങളിലായാണ് ഒഴിവ്. എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഡിേപ്ലാമയാണ് യോഗ്യത. 35,910 രൂപയാണ് പ്രതിമാസ വേതനം.
35 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. മൂന്നു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ഇൻറർവ്യൂവിെൻറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. http://www.english.bmrc.co.in/Career ലൂടെ ഒാൺലൈനായി അപേക്ഷിക്കുകയും അപേക്ഷയുടെ പ്രിൻറ് ഒൗട്ട് ആവശ്യമായ രേഖകൾ സഹിതം General Manager (HR), Bangalore Metro Rail Corporation Limited, III Floor, BMTC Complex, K.H Road, Shanthinagar, Bangalore -560027 എന്ന വിലാസത്തിലേക്ക് അയക്കുകയും വേണം.
അപേക്ഷ തപാലിൽ ലഭിക്കേണ്ട അവസാനതീയതി ആഗസ്റ്റ് 26. കൂടുതൽ വിവരങ്ങൾക്ക് http://www.english.bmrc.co.in/Career കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.