തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ആൻഡ് ടെക്നോളജി സീനിയർ പ്രോജക്ട് ഫെലോ, ജൂനിയർ റിസർച് ഫെലോ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്.
1. സീനിയർ പ്രോജക്ട് ഫെലോ -കാറ്റഗറി നമ്പർ എസ്.പി.എഫ് 38): മെക്കാനിക്കൽ/എയറോസ്പേസ്/കെമിക്കൽ എൻജിനീയറിങ്ങിൽ എം.ഇ/എം.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്.
2. സീനിയർ പ്രോജക്ട് ഫെലോ -കാറ്റഗറി നമ്പർ എസ്.പി.എഫ് 39: തെർമൽ ആൻഡ് ഫ്ലൂയിഡ്/എനർജി എൻജിനീയറിങ്ങിൽ എം.ഇ/എം.ടെക് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ബി.ഇ/ബി.ടെക് നേടിയത് മെക്കാനിക്കൽ/കെമിക്കൽ എൻജിനീയറിങ്ങിലായിരിക്കണം. ഒരു ഒഴിവാണുള്ളത്.
3. ജൂനിയർ റിസർച് ഫെലോ-ജെ.ആർ.എഫ് 15: കെമിസ്ട്രിയിൽ എം.എസ്സി അല്ലെങ്കിൽ മെറ്റീരിയൽ സയൻസിൽ എം.ടെക് ഉള്ളവർക്ക് അപേക്ഷിക്കാം. നെറ്റ് അല്ലെങ്കിൽ ഗേറ്റ് യോഗ്യത നേടിയിരിക്കണം. ഒരു ഒഴിവാണുള്ളത്.
4. ജൂനിയർ റിസർച് ഫെലോ-കാറ്റഗറി നമ്പർ ജെ.ആർ.എഫ് 16: ഫിസിക്സിൽ എം.എസ്സി അല്ലെങ്കിൽ എം.എസ്/ബി.എസ് അല്ലെങ്കിൽ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിൽ എം.എസ് നേടിയവർക്ക് അപേക്ഷിക്കാം. ഗേറ്റ് അല്ലെങ്കിൽ നെറ്റ് നേടിയിരിക്കണം. ഒരു ഒഴിവാണുള്ളത്.
എല്ലാ യോഗ്യതാപരീക്ഷകളും ഫസ്റ്റ് ക്ലാസോടെ വിജയിച്ചവർ മാത്രം അപേക്ഷിച്ചാൽ മതി. ഒക്ടോബർ ഒമ്പതിന് 35 വയസ്സ് കവിയരുത്. സീനിയർ പ്രോജക്ട് ഫെലോക്ക് 22,000 രൂപയും ജൂനിയർ റിസർച് ഫെലോക്ക് 25,000+വീട്ടുവാടകബത്തയുമാണ് വേതനം.
https://
www.iist.ac.in ലൂടെ ഒാൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ ഒമ്പത്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ Opportunities വിഭാഗത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.