പി.എസ്.സി നിയമനം: പുതിയ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തും
തിരുവനന്തപുരം: പി.എസ്.സി മുഖേന ക്ലാസ് മൂന്ന്, നാല് തസ്തികകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പിൽ, മികച്ച കായിക താരങ്ങൾക്ക് അധിക മാർക്ക് നൽകുന്നതിന് 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തും. നിലവിലെ 40 ഇനങ്ങളോടൊപ്പം റോളർ സ്കേറ്റിങ്, ടഗ് ഓഫ് വാർ, റേസ് ബോട്ട് ആൻഡ് അമേച്വർ റോവിങ്, ആട്യ പാട്യ, ത്രോബാൾ, നെറ്റ്ബാൾ, ആം റെസ്ലിങ്, അമേച്വർ ബോക്സിങ്, യോഗ, സെപക്താക്ര, റഗ്ലി, റോൾബാൾ എന്നിവയാണ് ഉള്‍പ്പെടുത്തുക.
തസ്തികകള്‍ക്ക് തുടർച്ചാനുമതി
തിരുവനന്തപുരം: ഇടുക്കി പീരുമേട് സ്പെഷൽ ഭൂമിപതിവ് ഓഫിസിലെ, 19 താൽക്കാലിക തസ്തികകള്‍ക്ക് 2024 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെ തുടർച്ചാനുമതി നൽകും. ഡെപ്യൂട്ടി തഹസിൽദാർ -ഒന്ന്, സീനിയർ ക്ലർക്ക്/എസ്.വി.ഒ. - മൂന്ന്, ജൂനിയർ ക്ലർക്ക് /വി.എ. -രണ്ട്, ടൈപിസ്റ്റ് -ഒന്ന്, പ്യൂൺ-ഒന്ന് എന്നീ താൽക്കാലിക തസ്തികകളിൽ ജോലി ക്രമീകരണ വ്യവസ്ഥയിലായിരിക്കണം നിയമനം എന്ന നിബന്ധനയിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.