പി.എസ്.സി അറിയിപ്പുകൾ
കായികക്ഷമത പരീക്ഷ
തിരുവനന്തപുരം: പൊലീസ് (ടെലികമ്യൂണിക്കേഷൻസ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ടെലികമ്യൂണിക്കേഷൻസ്) (250/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ഫെബ്രുവരി 1, 2, 3, 6 തീയതികളിൽ രാവിലെ അഞ്ചിന് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലായി ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും നടത്തും.
അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം: ചരക്ക് സേവന നികുതി വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/അപ്പർ ഡിവിഷൻ ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികയിലുള്ളവർക്ക് അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള അർഹത നിർണയ പരീക്ഷ (കാറ്റഗറി നമ്പർ 1/2023) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് ഒന്നിന് രാത്രി 12 വരെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.