തിരുവനന്തപുരം: കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടി.പി. യൂനിറ്റ്) ജൂനിയർ സൂപ്പർ വൈസർ (കാന്റീൻ) (കാറ്റഗറി നമ്പർ 13/2022), അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 718/2022) എന്നീ തസ്തികകളിലേക്ക് സെപ്റ്റംബർ 19ന് രാവിലെ ഒമ്പത് മുതൽ 11.30 വരെയും 11.15 മുതൽ ഉച്ചക്ക് 1.45 വരെയും നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷ പി.എസ്.സി മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ മെക്കാനിക് കാറ്റഗറി നമ്പർ 7/2022), കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലെക്ചറർ (മലയാളം, ഹിന്ദി, തമിഴ്) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 349/2022, 350/2022, 353/2022, 354/2022, 355/2022, 356/2022), ലെക്ചറർ (ഉറുദു, കന്നട) (കാറ്റഗറി നമ്പർ 361/2022, 363/2022) തസ്തികകളിലേക്ക് സെപ്റ്റംബർ 20 നും കെ.ടി.ഡി.സിയിൽ ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 160/2022, 175/2022-എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ), വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നമ്പർ 447/2022).
കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലെക്ചറർ (ഇംഗ്ലീഷ്, സംസ്കൃതം) (കാറ്റഗറി നമ്പർ 351/2022, 352/2022, 359/2022, 360/2022) തസ്തികകളിലേക്ക് സെപ്റ്റംബർ 21 നും നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. നിപ സാഹചര്യത്തിൽ സെപ്റ്റംബർ 20, 21 തീയതികളിൽ കോഴിക്കോട് ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ച വകുപ്പുതല പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്. മറ്റ് ജില്ലകളിലെ വകുപ്പുതല പരീക്ഷകൾക്ക് മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.