കോഴിക്കോടുള്ള സെൻറർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്മെൻറ് ആൻഡ് മാനേജ്മെൻറിൽ വിവിധ വിഷയങ്ങളിൽ പ്രോജക്ട് അസിസ്റ്റൻറ്, പ്രോജക്ട് ഫെേലാ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.
പ്രോജക്ട് ഫെലോ
1. കെമിസ്ട്രി/എൻവയോൺമെൻറൽ സയൻസിൽ ഫസ്റ്റ് ക്ലാസോടെ എം.എസ്സി. -ഒരൊഴിവ്. അഭിമുഖ തീയതി ആഗസ്റ്റ് 24.
2. ഫസ്റ്റ് ക്ലാസോടെ എം.സി.എ -രണ്ട് ഒഴിവ്. അഭിമുഖ തീയതി ആഗസ്റ്റ് 22.
3. സിവിൽ/അഗ്രികൾച്ചറർ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ ബി.ടെക്-10 ഒഴിവ്. അഭിമുഖ തീയതി ആഗസ്റ്റ് 23.
4. കെമിസ്ട്രി/ ഹൈഡ്രോ കെമിസ്ട്രി/എൻവയോൺമെൻറൽ സയൻസിൽ ഫസ്റ്റ് ക്ലാസോടെ എം.എസ്സി- ആറ് ഒഴിവ്. അഭിമുഖ തീയതി ആഗസ്റ്റ് 24.
5. റിമോട്ട് സെൻസിങ്/ജിയോ ഇൻഫർമാറ്റിക്സ്/വാട്ടർ റിസോഴ്സ് മാനേജ്മെൻറിൽ ഫസ്റ്റ് ക്ലാസോടെ എം.എസ്സി- ഒരൊഴിവ്. അഭിമുഖ തീയതി ആഗസ്റ്റ് 24.
6. ജിയോളജി/അപ്ലൈഡ് ജിയോളജി/എൻവയോൺമെൻറൽ സയൻസ്/ എൻവയോൺമെൻറൽ ടെക്നോളജി/ജിയോ ഇൻഫർമാറ്റിക്സിൽ ഫസ്റ്റ് ക്ലാസോടെ എം.എസ്സി- രണ്ട് ഒഴിവ്. അഭിമുഖ തീയതി ആഗസ്റ്റ് 31.
പ്രോജക്ട് അസിസ്റ്റൻറ്
1. ബോട്ടണിയിൽ ഫസ്റ്റ് ക്ലാസോടെ ബി.എസ്സി- ഒരൊഴിവ്. അഭിമുഖ തീയതി ആഗസ്റ്റ് 18.
2. കെമിസ്ട്രിയിൽ ഫസ്റ്റ് ക്ലാസോടെ ബിരുദം- ഒരൊഴിവ്. അഭിമുഖം ആഗസ്റ്റ് 25.
3. സോഷ്യോളജിയിൽ ഫസ്റ്റ് ക്ലാസ് ബിരുദം- ഒരൊഴിവ്. അഭിമുഖ തീയതി ആഗസ്റ്റ് 25.
4. സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ഡിേപ്ലാമ- രണ്ട് ഒഴിവ്. അഭിമുഖ തീയതി ആഗസ്റ്റ് 29.
പ്രായം: 2017 ജനുവരി ഒന്നിന് 28 വയസ്സിൽ താഴെ. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ഒ.ബി.സിക്കാർക്കും ചട്ടപ്രകാരം വയസ്സിളവ് ലഭിക്കും.
പ്രോജക്ട് ഫെേലാ തസ്തികക്ക് 22,000 രൂപയും പ്രോജക്ട് അസിസ്റ്റൻറ് തസ്തികക്ക് 19000 രൂപയുമാണ് പ്രതിമാസം ശമ്പളം.കുന്ദമംഗലത്തുള്ള സി.ഡബ്ല്യൂ.ആർ.ഡി.എം. ഒാഫിസിൽ അതാത് ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതലായിരിക്കും അഭിമുഖം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോേട്ടാ എന്നിവ ഉദ്യോഗാർഥികൾ കരുതണം. വെബ്സൈറ്റ്:
www.cwrdm.org, ഫോൺ: 0495 2351813, 2351805.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.