കേരള ടൂറിസം െഡവലപ്മെൻറ് കോർപറേഷൻ (കെ.ടി.ഡി.സി) പ്രോജക്ട് എൻജിനീയർ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിലാണ് നിയമനം. കേരളത്തിലും കന്യാകുമാരിയിലും വരാനിരിക്കുന്ന പ്രോജക്ടുകളിലേക്കാണ് നിയമനം. ഫസ്റ്റ് ക്ലാസോടെയുള്ള സിവിൽ എൻജിനീയറിങ് ബി.ടെകും സിവിൽ കൺസ്ട്രക്ഷൻ മേഖലയിൽ 10 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസം 40,000 രൂപയാണ് പ്രതിഫലം.
മേൽപ്പറഞ്ഞ യോഗ്യതകളുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ദ മാനേജിങ് ഡയറക്ടർ, കേരള ടൂറിസം െഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡ്, മാസ്കോട്ട് സ്ക്വയർ, പി.ബി. നമ്പർ 5424, തിരുവനന്തപുരം -695033 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷ നവംബർ 30നകം ലഭിക്കണം. ഫോൺ: 0471 2721243 കൂടുതൽ വിവരങ്ങൾക്ക് (www.ktdc.com) എന്ന വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.