ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള സെൻറർ ഫോർ െഡവലപ്മെൻറ് ഒാഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങിൽ (സി.ഡാക്) പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനീയർ (ഒാഡിയോളജിസ്റ്റ്), പ്രോജക്ട് എൻജിനീയർ എന്നീ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
1. പ്രോജക്ട് മാനേജർ: ഒരു ഒഴിവ്
2. പ്രോജക്ട് എൻജിനീയർ (ഒാഡിയോളജിസ്റ്റ്): ഒരു ഒഴിവ്
3. പ്രോജക്ട് എൻജിനീയർ: 47 ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകൾ. ഉദ്യോഗാർഥികൾ ഒരു ഒഴിവിലേക്കേ അപേക്ഷിക്കാവൂ.
www.cdac.in ൽ ലഭ്യമാകുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ സഹിതം ഡിസംബർ ആറിനകം തിരുവനന്തപുരത്തെ ഒാഫിസിൽ ലഭിക്കുന്ന വിധത്തിൽ അയക്കണം. പുരുഷ ഉദ്യോഗാർഥികൾ 500 രൂപയും വനിതകൾ 250 രൂപയും ഫീസടക്കണം.
www.cdac.in ൽ Careers വിഭാഗത്തിൽ Current Job Opportunities ൽ വിശദവിവരങ്ങൾ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.