കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ എച്ച്.എം.ടി മെഷിൻസ് ടൂൾസ് ലിമിറ്റഡിൽ േപ്രാജക്ട്സ് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആെക 11 ഒഴിവുകളാണുള്ളത്. ടെക്നിക്കൽ അസോസിയേറ്റ്-രണ്ട്, ടെക്നിക്കൽ അസോസിേയറ്റ്-മൂന്ന്, ഹെൽപർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.
ഡിേപ്ലാമ ഇൻ മെക്കാനിക്കൽ-മൂന്ന് , െഎ.ടി.െഎ മെക്കാനിക്കൽ-ആറ്, െഎ.ടി.െഎ ഇലക്ട്രിക്കൽ-ഒന്ന്, ഹെൽപർ-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രായപരിധി: 2018 ജനുവരി ഒന്നിന് 30 വയസ്സ്. എസ്.സി/എസ്.ടി/ഒ.ബി.സി എന്നിവർക്ക് സർക്കാർ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
യോഗ്യത: ടെക്നിക്കൽ അസോസിയേറ്റ്-രണ്ട് 60 ശതമാനം മാർക്കോടെ ഡിേപ്ലാമ ഇൻ മെക്കാനിക്കൽ എൻജിനീയറിങ്. ടെക്നിക്കൽ അസോസിയേറ്റ് -മൂന്ന് 60 ശതമാനം മാർക്കോടെ നിശ്ചിത മേഖലയിൽ െഎ.ടി.െഎ. ഹെൽപർ-50 ശതമാനം മാർക്കോടെ 10ാം ക്ലാസ് പാസായിരിക്കണം. അഭിരുചി പരീക്ഷയുടെയും അഭിമുഖ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രസ്തുത മാതൃകയിൽ തയാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, തൊഴിൽ പരിചയം, തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സ്പീഡ് പോസ്റ്റിൽ അയക്കുക. അപേക്ഷഫോമിെൻറ മാതൃകക്കും കൂടുതൽ വിവരങ്ങളും www.hmtmachinetools.com വെബ്സൈറ്റിൽ. അപേക്ഷ അയക്കേണ്ട വിലാസം: ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്.ആർ), എച്ച്.എം.ടി മെഷിൻ ടൂൾസ് ലിമിറ്റഡ്, എച്ച്.എം.ടി കോളനി പി.ഒ, കളമശ്ശേരി, എറണാകുളം ജില്ല 683503, കേരള. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 24.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.