പോണ്ടിച്ചേരി സർവകലാശാല വിദൂര വിദ്യാഭ്യാസ ഡയറക്ടറേറ്റ് വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.എ: (ഫിനാൻസ്, മാർക്കറ്റിങ്, ഇന്റർനാഷനൽ ബിസിനസ്, എച്ച്.ആർ.എം, ഓപറേഷൻ ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ടൂറിസം).
യോഗ്യത: ബിരുദം. ഫീസ് 24,925. എം.ബി.എ (ഹോസ്പിറ്റൽ മാനേജ്മെന്റ്) ഫീസ് 55,500. എം.എ (ഇംഗ്ലീഷ്, സോഷ്യോളജി, ഹിന്ദി) ഫീസ് 11,425. യോഗ്യത: ബിരുദം. എം.കോം (ഫിനാൻസ്) ഫീസ്: 11,425. ബി.എ (ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, ജേണലിസം) ഫീസ്: 9975. യോഗ്യത: പ്ലസ്ടു. ബി.കോം, ബി.ബി.എ. യോഗ്യത: പ്ലസ്ടു. വിജ്ഞാപനം https://dde.pondiuni.edu.inൽ. 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് ട്യൂഷൻ ഫീസില്ല. ഡിഫൻസ്, പാരാമിലിട്ടറി ജീവനക്കാർക്കും തടവുകാർക്കും വിധവകൾക്കും ഭിന്നലിംഗക്കാർക്കും ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.