അഗ്രി ബിസിനസ് മാനേജ്മെന്റ് പി.ജി ഡി​പ്ലോമ

കേന്ദ്രസർക്കാറിന് കീഴിലുള്ള പുണെയിലെ വൈകുണ്ഠമേത്ത നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്മെന്റ് (വാംനികോം) 2022-24 വർഷം നടത്തുന്ന അഗ്രി ബിസിനസ് മാനേജ്മെന്റ് പി.ജി ഡിപ്ലോമ ഫുൾടൈം റസിഡൻഷ്യൽ പ്രോഗ്രാം പ്രവേശനത്തിന് മാർച്ച് 31 വരെ അപേക്ഷ സ്വീകരിക്കും.

അപേക്ഷാഫോറവും പ്രവേശന വിജ്ഞാപനവും www.vamnicom.gov.inൽ. പ്രാബല്യത്തിലുള്ള ലേറ്റസ്റ്റ് ഐ.ഐ.എം കാറ്റ്/എക്സാറ്റ്/ജിമാറ്റ്/സിമാറ്റ് സ്കോർ, ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

എം.ബി.എക്ക് തത്തുല്യമാണ് ഇവിടത്തെ PGDM-ABM. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദമെടുത്തവരാകണം. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 45 ശതമാനം മാർക്ക് മതി. ഫൈനൽ ഡിഗ്രി പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.

അപേക്ഷാഫീസ് 500 രൂപ. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. പ്രോഗ്രാം സ്ട്രക്ചർ, കോഴ്സ് ഫീസ് ഉൾപ്പെടെയുള്ള വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. പഠിച്ചിറങ്ങുന്നവർക്ക് അഗ്രി ബിസിനസ് മേഖലയിൽ തൊഴിൽസാധ്യത.

പി.ജി.ഡി.എം: വാംനികോം വർക്കിങ് എക്സിക്യൂട്ടിവ്/ഓഫിസർമാർക്കായി 2022 ജൂലൈ മുതൽ 2023 ഡിസംബർ വരെ നടത്തുന്ന 18 മാസത്തെ ഫുൾടൈം റസിഡൻഷ്യൽ പോസ്റ്റ് ഗ്രാ​ജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. എ.ഐ.സി.ടി.ഇയുടെ അനുമതിയോടെ നടത്തുന്ന PGDM പ്രോഗ്രാമിൽ കോഓപറേറ്റിവ് മാനേജ്മെന്റ്, അഗ്രി ബിസിനസ് മാനേജ്മെന്റ്, എന്റർപ്രണർഷിപ്പ് മാനേജ്മെന്റ് സ്‍പെഷലൈസേഷനുകളാണ്.

യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദവും പ്രാബല്യത്തിലുള്ള IIM-CAT/മാറ്റ്/എക്സാറ്റ്/അറ്റ്മ/സിമാറ്റ് സ്കോറും. എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെടുന്നവർക്ക് ബിരുദത്തിന് 45 ശതമാനം മാർക്ക് മതി. അപേക്ഷകർക്ക് അഞ്ചുവർഷത്തെ മാനേജീരിയൽ/സൂപ്പർവൈസറി എക്സ്പീരിയൻസുണ്ടായിരിക്കണം. അപേക്ഷാഫീസ് 500 രൂപ. അപേക്ഷ ഓൺലൈനായി മാർച്ച് 31നകം സമർപ്പിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.vamnicom.gov.inൽ.

Tags:    
News Summary - PG Diploma in Agri Business Management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.