Posted On
date_range Updated On
date_range നോര്‍ക്ക റൂട്സ് മുഖേന സൗദി അറേബ്യയില്‍ ടെക്‌നീഷ്യന്‍മാര്‍ക്ക് അവസരം
ന്യൂഡൽഹി: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്സ് മുഖേന റേഡിയോളജി, എക്കോ (ECHO) ടെക്‌നീഷ്യന്‍മാരെ തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്‌നിഷ്യന്‍ തസ്തികയില്‍ പുരുഷന്‍മാര്‍ക്കും എക്കോ ടെക്‌നിഷ്യന്‍ തസ്തികയില്‍ സ്ത്രീകള്‍ക്കുമാണ് അവസരം.
ബന്ധപ്പെട്ട മേഖലയില്‍ ബാച്ചിലേഴ്‌സ് ഡിഗ്രിയാണ് യോഗ്യത. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സില്‍ താഴെ. താല്‍പര്യമുള്ളവര്‍ www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 ആഗസ്റ്റ് രണ്ട്. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.