Posted On
date_range Updated On
date_range എൻ.െഎ.ടി.െഎ.ഇയിൽ ഡെപ്യൂട്ടി രജിസ്ട്രാർ
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ (എൻ.െഎ.ടി.െഎ.ഇ) ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജനറൽ വിഭാഗത്തിന് രണ്ട്, ഒ.ബി.സി ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത (ഗ്രേഡ് ബിയിൽ കുറയാത്ത) ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മുൻപരിചയം, അപേക്ഷഫീസ് തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് www.nitie.edu വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 14.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.