കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ന്യൂഡൽഹിയിലെ നാഷനൽ കാപിറ്റൽ റീജ്യൻ പ്ലാനിങ് ബോർഡിൽ കരാർ അടിസ്ഥാനത്തിൽ പ്ലാനിങ് കൺസൽട്ടൻറുമാരെ നിയമിക്കുന്നു.
30 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ആകെ 10 ഒഴിവുകളാണുള്ളത്. യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്ന് പ്ലാനിങ്ങിൽ ബിരുദവും 2-4 വർഷത്തെ മുൻപരിചയവും. അല്ലെങ്കിൽ പ്ലാനിങ്ങിൽ (ടൗൺ/സിറ്റി/അർബൻ/റീജനൽ/ഇൻഫ്രാസ്ട്രക്ചർ/ഹൗസിങ്/ ട്രാൻസ്പോർട്ട്/എൻവയൺമെൻറ് പ്ലാനിങ്).
ബിരുദാനന്തര ബിരുദവും രണ്ടു വർഷത്തെ തൊഴിൽപരിചയവും.
പ്രതിമാസ വരുമാനം 40,000 രൂപ. യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെയും മാർക്ലിസ്റ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അയക്കുക.
അപേക്ഷകൾ അയക്കേണ്ട വിലാസം: ജോയൻറ് ഡയറക്ടർ (ടെക്), നാഷനൽ കാപിറ്റൽ റീജ്യൻ പ്ലാനിങ് ബോർഡ്, കോർ-4 ബി, ഫസ്റ്റ് േഫ്ലാർ, ഇന്ത്യ ഹാബിറ്റാറ്റ് സെൻറർ, ലോധി റോഡ്, ന്യൂഡൽഹി-110003.
ഇ-മെയിൽ വിലാസം: pl1ncrpb@gov.in. അപേക്ഷകൾ മാർച്ച് 31ന് വൈകീട്ട് നാലുമണി വരെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.