തിരുവനന്തപുരം: തൊഴില്‍വകുപ്പിെൻറ കീഴിലെ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും (കെയ്സ്) വ്യവസായ പരിശീലന വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ഇന്ത്യ സ്കില്‍സ് കേരള 2018’ തൊഴില്‍ നൈപുണ്യ മത്സരത്തിലേക്ക് മാര്‍ച്ച് 18 വരെ അപേക്ഷിക്കാം.
ജില്ല, മേഖല, സംസ്ഥാനതലങ്ങളില്‍ മൂന്നു ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ മൂന്നുവരെ അതതു ജില്ലകളിലാണ് ജില്ലതല മത്സരങ്ങള്‍. മേഖല മത്സരങ്ങള്‍ ഏപ്രില്‍ 11 മുതല്‍ 14 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും നടക്കും.
ഏപ്രില്‍ 28, 30 തീയതികളില്‍ കൊച്ചി മറൈന്‍ഡ്രൈവിലാണ് സംസ്ഥാനതല മത്സരം. മത്സര വിജയികള്‍ക്ക് 2018 ജൂലൈയില്‍ നടക്കുന്ന ദേശീയ നൈപുണ്യ മത്സരമായ ഇന്ത്യ സ്കില്‍സ് 2018-ല്‍ പങ്കെടുക്കാം.
ദേശീയ മത്സരത്തിലെ വിജയികള്‍ ലോക നൈപുണ്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യും. കാര്‍പെൻററി, പെയിൻറിങ് ആന്‍ഡ് ഡെക്കറേറ്റിങ്, പ്ലമ്പിങ് ആന്‍ഡ് ഹീറ്റിങ്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ്, വോള്‍ ആന്‍ഡ് േഫ്ലാര്‍ ടൈലിങ്, ഫാഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ ഇന്‍ജിനീയറിങ്, കാഡ്, ഇലക്ട്രിക്കല്‍ ഇന്സ്റ്റലേഷന്, വെല്‍ഡിങ്, സി.എന്‍.സി മില്ലിങ്, സി.എന്‍.സി ടര്‍ണിങ്, ബേക്കറി, റസ്റ്റാറൻറ് സര്‍വിസ്, ഓട്ടോമൊൈബല് ടെക്നോളജി, ഫ്ലോറിസ്ട്രി, ഗ്രാഫിക് ഡിസൈന്‍ ടെക്നോളജി, 3ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്ട്, വെബ് ഡിസൈന്‍ ആന്‍ഡ് െഡവലപ്മെൻറ്, മൊബൈല്‍ റോബോട്ടിക്സ് എന്നിവയാണ് മത്സര മേഖലകള്‍.
2018 ജനുവരി ഒന്നിന് 21 വയസ്സിന് താഴെയുള്ള (01.01.1997നോ അതിന് ശേഷമോ ജനിച്ച) ഇന്ത്യന്‍ പൗരനായിരിക്കണം മത്സരാര്‍ഥി. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ www.indiaskillskerala.com എന്ന സൈറ്റ് വഴി മാര്‍ച്ച് 18വരെ രജിസ്റ്റര്‍ ചെയ്യാം.
മത്സരം, രജിസ്ട്രേഷന് എന്നിവ സംബന്ധിച്ച സംശയങ്ങള്‍ക്ക് indiaskillskerala2018@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0471- 2735949, 8547878783, 9633061773.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.