കെ.ടെറ്റ്, സെറ്റ്: മുഴുവൻ ഭിന്നശേഷിക്കാർക്കും ഇനി സഹായി

തിരുവനന്തപുരം: സ്കൂൾ അധ്യാപക യോഗ്യതാ പരീക്ഷയായ കെ.ടെറ്റ്, സെറ്റ് എന്നിവ എഴുതുന്ന മുഴുവൻ ഭിന്നശേഷി വിദ്യാർഥികൾക്കും പകർത്തിയെഴുത്തിന് സഹായിയെ (സ്ക്രൈബ്) അനുവദിച്ച് സർക്കാർ ഉത്തരവ്.

എല്ലാ ഭിന്നശേഷി വിഭാഗങ്ങൾക്കും ഓരോ മണിക്കൂറിനും 20 മിനിറ്റ് അധിക സമയവും അനുവദിച്ചിട്ടുണ്ട്. നേരേത്ത ഈ ആനുകൂല്യം കൈകൾക്ക് സ്വാധീനമില്ലാത്തതും മസ്തിഷ്ക സംബന്ധമായ വൈകല്യമുള്ളതുമായ ഭിന്നശേഷി വിദ്യാർഥികളിൽ നാൽപത് ശതമാനമോ അതിലധികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്നവർക്ക് മാത്രമാണ് അനുവദിച്ചിരുന്നത്.

ഭിന്നശേഷി നിയമത്തിലെ 17ാം വകുപ്പ് പ്രകാരം അർഹതയുള്ള എല്ലാവർക്കും ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമീഷണർ സർക്കാറിന് ശിപാർശ സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഭിന്നശേഷി നിയമത്തിന്‍റെ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും ആനുകൂല്യം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

Tags:    
News Summary - KTET, SET-allowed helper for all differently abled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.