കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് േകാർപറേഷൻ ലിമിറ്റഡിൽ (കെ.എസ്.െഎ.ഡി.സി) ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടിവ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
ആകെ 08 ഒഴിവുകളാണുള്ളത്. രണ്ടുവർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഫസ്റ്റ് ക്ലാസ് ബിരുദവും കൂടാതെ ഫിനാൻസ്, മാർക്കറ്റിങ്, ബാങ്കിങ്, ഫിനാൻഷ്യൽ സർവിസസ് എന്നിവയിൽ ഏതെങ്കിലും ഫസ്റ്റ് ക്ലാസ് എം.ബി.എ ബിരുദവുമാണ് യോഗ്യത. ബന്ധപ്പെട്ട വിഭാഗത്തിൽ രണ്ടുവർഷത്തെ തൊഴിൽപരിചയവും വേണം. ഉയർന്ന പ്രായപരിധി: ജനുവരി ഒന്ന് 2018ന് 28 വയസ്സ്. എസ്.സി./എസ്.ടി വിഭാഗങ്ങൾക്ക് മൂന്ന് വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ഒാൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. www.ksidc.org, www.cmdkerala.net എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 14.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.