കേന്ദ്ര പൊതുമേഖല സ്ഥാപനമായ എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ (എ.എ.െഎ) പരസ്യനമ്പർ 1/2017 പ്രകാരം ഒാഫിസർ പദവിയിൽ ജൂനിയർ എക്സിക്യൂട്ടിവ് തസ്തികയിൽ എൻജിനീയറിങ് ബിരുദക്കാരെ റിക്രൂട്ട് ചെയ്യുന്നു. സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ബ്രാഞ്ചുകാർക്കാണ് അവസരം.
ഒഴിവുകൾ: ജൂനിയർ എക്സിക്യൂട്ടിവ് (എൻജിനീയറിങ് -സിവിൽ) 50 ഒഴിവുകൾ (ജനറൽ-27, ഒ.ബി.സി-എൻ.സി.എൽ-13, എസ്.സി-7, എസ്.ടി-3)
ജൂനിയർ എക്സിക്യൂട്ടിവ് (എൻജിനീയറിങ്-ഇലക്ട്രിക്കൽ) 50 ഒഴിവുകൾ (ജനറൽ-27, ഒ.ബി.സി-എൻ.സി.എൽ-13, എസ്.സി-7 എസ്.ടി-3)
ജൂനിയർ എക്സിക്യൂട്ടിവ് (എൻജിനീയറിങ്-ഇലക്ട്രോണിക്സ്) 100 ഒഴിവുകൾ (അൺ റിസർവ്ഡ്-66, ഒ.ബി.സി-എൻ.സി.എൽ-17, എസ്.സി-11, എസ്.ടി-6)
ശമ്പളനിരക്ക്: 16,400-40,500 രൂപ. ക്ഷാമബത്ത, വീട്ടുവാടക ബത്ത, പ്രോവിഡൻറ് ഫണ്ട്, ഗ്രാറ്റുവിറ്റി മുതലായ ആനുകൂല്യങ്ങളുണ്ട്. പ്രതിവർഷം ഏകദേശം 7.2 ലക്ഷം രൂപ ശമ്പളമായി ലഭിക്കും.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ 60 ശതമാനം മാർക്കിൽ കുറയാതെയുള്ള ഫുൾടൈം റഗുലർ ബി.ഇ/ബി.ടെക് ബിരുദവും 2016ലെ േഗറ്റ് സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30.9.2017ൽ 27 വയസ്സ് കവിയാൻ പാടില്ല.
ഒ.ബി.സിക്കാർക്ക് 30 വയസ്സും പട്ടികജാതി/വർഗക്കാർക്ക് 32 വയസ്സുമാണ് ഉയർന്ന പ്രായപരിധി. വിമുക്തഭടന്മാർക്കും ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
ഗേറ്റ്-2016ലെ സ്കോർ പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തിയാണ് നിയമനം നൽകുക.
അപേക്ഷ ഒാൺലൈനായി www.aai.aero എന്ന വെബ്സൈറ്റിൽ ‘CAREERS’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിർദേശാനുസരണം സമർപ്പിക്കാം. 2017 ഒക്ടോബർ 17 വരെ അപേക്ഷ സ്വീകരിക്കും.അപേക്ഷഫീസ് 300 രൂപയാണ്. വനിതകൾ, പട്ടികജാതി/വർഗം, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപെടുന്നവരെ അപേക്ഷഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഫീസ് ഇൻറർനെറ്റ് ബാങ്കിങിലൂടെയോ ഡബിറ്റ്/ക്രഡിറ്റ് കാർഡ് മുഖാന്തരമോ അടയ്ക്കാം. ഒാൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. അപേക്ഷഫീസ് ഒക്ടോബർ 20 വരെ സ്വീകരിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർ പരിശീലനം കഴിഞ്ഞ് മൂന്നുവർഷത്തിൽ കുറയാതെ സേവനമനുഷ്ഠിക്കാമെന്ന് കാണിച്ച് ബോണ്ട് നൽകണം. നിയമനം ഇന്ത്യയിലെവിടെയുമാകാം.
നോൺ ക്രീമിലെയർ വിഭാഗത്തിൽപെടുന്ന ഒ.ബി.സിക്കാർക്കാണ് സംവരണാനുകൂല്യമുള്ളത്. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ വിഭാഗങ്ങളിൽപെടുന്നവർ ബന്ധപ്പെട്ട അധികാരിയിൽനിന്നുമുള്ള സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കണം.
ഇൗ റിക്രൂട്ട്മെൻറ് സംബന്ധിച്ച വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം
www.aai.aero എന്ന വെബ്സൈറ്റിൽ ‘CAREERS’ എന്ന ലിങ്കിൽ ലഭ്യമാണ്.
അപ്ഡേറ്റുകൾക്കും ഇതേ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.