Posted On
date_range Updated On
date_range ഐ.എസ്.ആർ.ഒയിൽ അസിസ്റ്റന്റ് സ്റ്റെനോഗ്രാഫർ, 526 ഒഴിവ്
ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ വിവിധ മേഖല/യൂനിറ്റുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് (339), ജൂനിയർ പേഴ്സനൽ അസി. (153), സ്റ്റെനോഗ്രാഫർ (14) എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ ഫീസ് 100 രൂപ. വനിതകൾ, എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല.
യോഗ്യത മാനദണ്ഡങ്ങൾ അടക്കം വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.isro.gov.inൽ. ജനുവരി ഒമ്പതുവരെ ഓൺലൈനായി അപേക്ഷിക്കാം. തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി ഉൾപ്പെടെ കേന്ദ്രങ്ങളിൽ എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് നടത്തിയാണ് തെരഞ്ഞെടുപ്പ്. അടിസ്ഥാന ശമ്പളം 25500 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.