ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഒാഫ് ഇന്ത്യയിൽ ബിരുദ, ബിരുദാനന്തര ധാരികൾക്ക് ഇേൻറൺഷിപ്പിന് അവസരം. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
എൻജിനീയറിങ്, ട്രാൻസ്പോർേട്ടഷൻ, ഫിനാൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, എച്ച്.ആർ തുടങ്ങി വിവിധ മേഖലകളിൽ പരിശീലനത്തിന് അവസരമുണ്ടാകും. നോയിഡയിലെ അതോറിറ്റിയുടെ ഹെഡ് ഒാഫിസിലും, ഗുവാഹതി, വാരാണസി എന്നിവിടങ്ങളിലെ സബ് ഒാഫിസുകളിലും കൊൽക്കത്ത, കൊച്ചി എന്നിവിടങ്ങളിലെ റീജനൽ ഒാഫിസുകളിലുമായി 25 പേർക്കാണ് നിയമനം ലഭിക്കുക. കൊച്ചിയിൽ നാല് ഒഴിവുകളുണ്ട്. ബിരുദവിദ്യാർഥികൾ പ്ലസ് ടു തലത്തിൽ 80 ശതമാനം മാർക്ക് നേടിയിരിക്കണം.
ബിരുദാനന്തരബിരുദ യോഗ്യതയുള്ളവർ ബിരുദ പരീക്ഷയിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം. ഗവേഷണ വിദ്യാർഥികൾ ബിരുദാനന്തര ബിരുദ തലത്തിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം. ചുരുങ്ങിയത് ആറു മാസത്തേക്കും പരമാവധി 12 മാസവുമായിരിക്കും നിയമനം. ഇേൻറൺഷിപ് കാലയളവിൽ ബിരുദ യോഗ്യതയുള്ളവർക്ക് 10,000 രൂപയും ബിരുദാനന്തരബിരുദ യോഗ്യതയുള്ളവർക്ക് 20,000 രൂപയും പ്രതിമാസം പ്രതിഫലം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2018 ജനുവരി 15. വിശദാംശങ്ങൾക്ക്:
www.iwai.nic.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.