ഐ.സി.എ.ആർ ആഭിമുഖ്യത്തിലുള്ള ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് തസ്തികയിൽ 462 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം. ICAR ബിഡ് ക്വാർട്ടേഴ്സിൽ 74 ഒഴിവുകളുണ്ട് (ജനറൽ 44, ഒ.ബി.സി 16, ഇ.ഡബ്ല്യൂ.എസ് 3, എസ്.സി 7, എസ്.ടി 1, പി.ഡബ്ല്യൂ.ബി.ഡി 3). അടിസ്ഥാന ശമ്പളം 44,900 രൂപ. മറ്റ് അലവൻസുകളും ലഭിക്കും.
ICAR ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 391 ഒഴിവുകൾ ലഭ്യമാണ് (ജനറൽ 235, ഒ.ബി.സി 79, ഇ.ഡബ്ല്യൂ.എസ് 23, എസ്.സി 41, എസ്.ടി 13, പി.ഡബ്ല്യൂ.ബി.ഡി 5). അടിസ്ഥാന ശമ്പളം 35,400 രൂപയും അലവൻസുകളും.പ്രായപരിധി 1.6.2022ൽ 20-30. സംവരണ വിഭാഗങ്ങളിൽ പെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. വിജ്ഞാപനം www.iari.res.inൽ ലഭ്യമാകും. ഹ്രസ്വവിജ്ഞാപനം മേയ് 7-13ലെ കേന്ദ്രസർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസ് വാരികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ ഓൺലൈനായി ജൂൺ ഒന്നിനകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.